ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍ കഥയിലെ ഒരു ഭാഗം

ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍ കഥയിലെ ഒരു ഭാഗം

മിനിയപ്പോളിസ്, 2014

“ഒന്നു തുറന്ന്‍ വായിക്കൂന്നേ…”, ചതുരാകൃതിയിലുള്ള കണ്ണട സല്‍വാറിന്‍റെ തുബ് കൊണ്ട് തുടച്ചു, നെറ്റിയില്‍ വീണ മുടിച്ചുരുളുകള്‍ ഇടത്ത് കൈ കൊണ്ട് മെല്ലെ മുകളിലോട്ടു കോതി, സോഫയില്‍ കുറച്ചു കൂടി അടുത്തേക്കു ഇരുന്ന്‍, തന്‍റെ നീണ്ട ചൂണ്ടു വിരല്‍ കൊണ്ട് സന്തോഷിന്‍റെ കൈയ്യൊന്ന് മെല്ലെ അമര്‍ത്തി രിഹാന പറഞ്ഞു. പഴയ ഏതോ നോട്ട്ബുക്കില്‍ നിന്ന്‍ പറിച്ചെടുത്ത താളില്‍ മനോഹരമായി എഴുതിയ വരികള്‍ സന്തോഷ് സാവധാനം വായിച്ചു.


പ്രിയപ്പെട്ട രിഹാനാ,
മൌനം ഹരിതവും
വെളിച്ചം ഈര്‍പ്പവും ആയ
ശലഭചിറകുകളില്‍ ത്രസിക്കുന്ന ഈ ജൂണില്‍
പ്രേമം മിന്നല്‍പിളരുകളില്‍ കലാപം കൂട്ടുമ്പോള്‍
ഏകാന്തമായ ഒരുവീടുപോലെ
എന്‍റെ ജനലുകള്‍ വേദനിച്ചമരുo വരെ
നിന്നെ കാണാന്‍, നീ എന്നില്‍ ജീവിക്കാന്‍
ഞാനിവിടെ കാത്തിരിക്കുന്നു….

പുറത്തു, തടാകങ്ങളുടെ ഈ അമേരിക്കന്‍ നഗരത്തില്‍, ആകാശം ഒരു ഹിമവാതത്തിനാക്കം കൂട്ടുന്നുണ്ട്. തണുപ്പ് പലപാളി വസ്ത്രങ്ങളില്‍ പൊതിയവെ ആളുകള്‍ ഒരു നഗരതാപദ്വീപിനായി പ്രാത്ഥിച്ചുപോയി. തടാകശ്രീoങ്ങലകള്‍ക്കു ചുറ്റും ദമ്പതികള്‍ ഐപോടിന്‍റെ സംഗീത രസത്തില്‍ ഉലാത്തുന്നത് എന്നേ നിറുത്തിയിരിക്കുന്നു. പക്ഷേ, ഹാരിയറ്റ് തടാകത്തിന്‍ കരയില്‍ പലതരത്തിലും വര്‍ണ്ണങ്ങളിലും ഉള്ള പട്ടങ്ങള്‍ പരത്തി കുട്ടികള്‍ ആഹ്ളാദാരവം മുഴയ്ക്കുന്നുണ്ടു. സാവധാനം തണുത്തുറയുന്ന തടാകത്തിന്നുമുകളില്‍, ചെറുപ്പക്കാര്‍ സ്കെടുബോര്‍ഡുമായി പറക്കാനായ് ഒരുങ്ങുന്നുണ്ട്.

….

ഈ കഥയുടെ മുഴുവന്‍ ഭാഗവും , “ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന ആമസോണ്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തില്‍ ലഭ്യമാണ്