കീഴന്തൂര്‍ തിറ മഹോത്സവം
ഫെബ്രവരി 15 to 16 2015
Photo Courtesy : Abhin Manoharan
തിരുവായുധം കടഞ്ഞിരിക്കുന്നു. ഇടയാന്തൂര്‍ കാവില്‍ ഒറ്റ കവുങ്ങില്‍ കടഞ്ഞ മരത്തില്‍ തെയ്യ കൊടിയുയര്‍ന്നിരിക്കുന്നു. പെരുമരം ചെംബട്ടുടുത്തു, ചുറ്റിലും എണ്ണ വിളക്കിന്റെ കണ്ണുകള്‍ തുറന്നു വച്ചു. ഇന്നലത്തെ വെള്ളാട്ടത്തിന്ന്‍ കൊളുത്തിയ ചൂട്ടുകള്‍ കത്തിയമര്‍ന്നതിന്റെ ചാരം കാവിലെങ്ങും ഉണ്ട്.
ഗുളികന് തിറ കലശമാടി, ഉരിയാടല്‍ തുടങ്ങി കഴിഞ്ഞു.
ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്കള്
നിന്നെ നായാടാന് ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്റെ കണ്കള്
നിന്നെ തേടി തകര്‍ക്കാന്‍ കണ് മിഴിച്ചു.